കേരളത്തില്‍ നിപ സ്ഥിരീകരിച്ചതിന് പിന്നാലെ, ക്യാമ്പസില്‍ പ്രവേശിക്കണമെങ്കില്‍, മലയാളി വിദ്യാര്‍ത്ഥികള്‍ നിപ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് മധ്യപ്രദേശിലെ ഇന്ദിരാഗാന്ധി നാഷണല്‍ ട്രൈബല്‍ സര്‍വ്വകലാശാല. രണ്ടുദിവസമായി ക്യാമ്പസില്‍ നടക്കുന്ന യു.ജി, പി.ജി പ്രവേശനങ്ങളുടെ ഭാഗമായാണ് നടപടി. സര്‍വ്വകലാശാല കര്‍ശന നിലപാട് സ്വീകരിച്ചതോടെ ദുരിതത്തിലായിരിക്കുകയാണ് മലയാളി വിദ്യാര്‍ത്ഥികള്‍.