പുതിയ മരുന്നുകൾക്കായുള്ള രാജ്യാന്തര ക്ലിനിക്കൽ പരീക്ഷണങ്ങളിൽ ഇന്ത്യക്കാരെ അമിതമായി ഉപയോഗക്കുന്നതായി റിപ്പോർട്ട്. ചില കേസുകളിൽ ആകെ വോളന്റിയർമാരുടെ 60 ശതമാനത്തിലധികം ഇന്ത്യക്കാർ തന്നെയാകാറുണ്ടെന്ന് പിഎൽഒഎസ വൺ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. ബെംഗളൂരുവിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോഇൻഫർമാറ്റിക്‌സ് ആൻഡ് അപ്ലൈഡ് ബയോടെക്‌നോളജിയിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. 2013 ജനുവരി മുതൽ 2020 ഡിസംബർ വരെയുള്ള കാലഘട്ടത്തിലാണ് പഠനം നടത്തിയത്. ഇന്ത്യക്കാരെ പരീക്ഷണ പഠനങ്ങൾക്ക് അമിതമായി ഉപയോഗിക്കുന്നതിനെതിരെ രാജ്യത്തെ ഡ്രഗ് റഗുലേറ്റർമാര് കൂടുതൽ ജാഗ്രത പുലർത്തണമെന്നും ഗവേഷകർ ആവശ്യപ്പെടുന്നതായും പഠനത്തിൽ പറയുന്നു.