നിപ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. കണ്ടൈയ്ന്‍മെന്റ് സോണുകളില്‍ ആരാധനാലയങ്ങളിലടക്കം കൂടിച്ചേരലുകള്‍ അനുവദിക്കില്ല. കള്ള് ചെത്തുന്നതും വില്‍ക്കുന്നതും നിര്‍ത്തി വയ്ക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ആശുപത്രികളില്‍ സന്ദര്‍ശകരെ അനുവദിക്കില്ല, ഒരു ബൈസ്റ്റാന്‍ഡറെ മാത്രമായിരിക്കും ആശുപത്രികളില്‍ അനുവദിക്കുക. അതേസമയം, കോഴിക്കോട് ബീച്ചുകളിലും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.