രാജ്യത്തിന് മാതൃകയായി സംസ്ഥാനത്ത് 30 വയസ്സ് കഴിഞ്ഞവരിലെ ജീവിതശൈലീരോഗനിര്‍ണയത്തിനുള്ള വിവരശേഖരണം. സ്തനാര്‍ബുദം, ഗര്‍ഭാശയഗള കാന്‍സര്‍, വായയിലെ കാന്‍സറുകള്‍ എന്നിവയുടെ സാധ്യത സ്‌ക്രീനിങ്ങിലൂടെ സംസ്ഥാനത്ത് കണ്ടെത്തുന്നുണ്ട്. ‘ശൈലി ആപ്പ്’ എന്ന മൊബൈല്‍ ആപ്ലിക്കേഷന്റെ സഹായത്തോടെയാണ് വിവരശേഖരണം നടത്തുന്നത്. 1.45 കോടിയാളുകളുടെ വിവരം ശേഖരിച്ചതില്‍ 7.5 ലക്ഷം സ്ത്രീകളെ സ്തനാര്‍ബുദം ഇല്ലെന്ന് ഉറപ്പിക്കാനുള്ള സ്‌ക്രീനിങ്ങിന് വിധേയമാക്കും. 94,747 പേരെ ഗര്‍ഭാശയഗള കാന്‍സര്‍ സ്‌ക്രീനിങ്ങിനും അയക്കും. 40,078 പേരിലാണ് വായയിലെ കാന്‍സര്‍ സ്‌ക്രീനിങ് നടത്തുക.