കാലാവസ്ഥയിലെ മാറ്റങ്ങള്‍ക്ക് രക്തസമ്മര്‍ദത്തെ സ്വാധീനിക്കാനാകുമെന്നും തണുപ്പു കാലത്ത് പൊതുവേ ക്തസമ്മര്‍ദം ഉയരുമെന്നും ഗവേഷണഫലം. തണുപ്പു കാലത്ത് രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടാണെന്നതിനാല്‍ രോഗികളും ഡോക്ടര്‍മാരും ഇടയ്ക്കിടെ പരിശോധനകള്‍ നടത്തുകയും ചികിത്സാ പദ്ധതികളില്‍ മാറ്റം വരുത്തുകയും വേണമെന്ന് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ ഹൈപ്പര്ടെന്ഷന് സയന്റിഫിക് സെഷന്‍സ് 2023ല്‍ അവതരിപ്പിച്ച ഗവേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞു. താപനിലയ്ക്ക് അനുസരിച്ച് രക്തധമനികള്‍ വികസിക്കുകയും ചുരുങ്ങുകയും ചെയ്യുന്നതാണ് രക്തസമ്മര്‍ദത്തിലെ വ്യതിയാനത്തിന് കാരണമാകുന്നതെന്ന് ഗവേഷകര്‍ ചൂണ്ടികാട്ടി. അതേസമയം ലോകത്ത് 30നും 79നും ഇടയില്‍ പ്രായമുള്ള 128 കോടി പേര് ഉയര്‍ന്ന രക്തസമ്മര്‍ദം അനുഭവിക്കുന്നതായാണ് കണക്കുകള്‍.