അഞ്ചുവര്‍ഷത്തിനിടെ രണ്ടുതവണ സ്തനാര്‍ബുദം ബാധിച്ചപ്പോഴും പതറാതെ പൊരുതിയ കഥ തുറന്നു പറഞ്ഞു കനേഡിയന്‍ സൂപ്പര്‍ മോഡലായ ലിന്‍ഡ ഇവാഞ്ജലിസ്റ്റ. അമ്പത്തിയെട്ടുകാരിയായ ലിന്‍ഡ എഴുനൂറോളം മാഗസിന്‍ കവറുകളുടെ മോഡലായിട്ടുണ്ട്. ആദ്യമായി സ്തനാര്‍ബുദം സ്ഥിരീകരിച്ചതിനെക്കുറിച്ചും ചികിത്സയ്ക്കുശേഷം ഭേദമായെന്നോര്‍ത്ത് മുന്നോട്ടു പോകുന്നതിനിടെ വീണ്ടും കാന്‍സര്‍ ബാധിച്ചതിനെക്കുറിച്ചും ലിൻഡ പറയുന്നു. അര്‍ബുദത്തിന്റെ സ്റ്റേജ് കാരണവും ആരോഗ്യകാരണങ്ങള്‍ മൂലവും മടികൂടാതെ മാസക്ടമി ചെയ്യാമെന്ന് തീരുമാനിച്ച് ഇരുസ്തനങ്ങളും നീക്കം ചെയ്തു. ജീവിച്ചിരിക്കുന്നതില്‍ അത്രയേറെ സന്തോഷവതിയാണ് താനെന്നും മുന്നോട്ടു വരുന്ന മറ്റെന്തായാലും ബോണസാണെന്നും ലിന്‍ഡ പറയുന്നു. വാള്‍സ്ട്രീറ്റ് ജേര്‍ണലിന് നല്‍കിയ അഭിമുഖത്തിലാണ് ലിന്‍ഡ ഇതേക്കുറിച്ചു തുറന്നുപറഞ്ഞിരിക്കുന്നത്.