പത്തനംതിട്ടയില്‍ നഴ്‌സായി ആള്‍മാറാട്ടം നടത്തി ആശുപത്രിയില്‍കടന്ന യുവതി സുഹൃത്തിന്റെ ഭാര്യയെ കൊലപ്പെടുത്താന്‍ നടത്തിയ ശ്രമത്തില്‍ ഉപയോഗിച്ച എയര്‍ എംബോളിസം എന്ന മെഡിക്കല്‍ സാഹചര്യം ചര്‍ച്ചയാവുകയാണ്. വായു കടക്കുകവഴി രക്തകുഴലുകളുടെ അമിത വികാസത്തിലൂടെ ഉണ്ടാകുന്ന പ്രക്രിയ ആണ് എയര്‍ എംബോളിസം. ഗ്യാസ് എംബോളിസം എന്നും ഇത് അറിയപ്പെടുന്നു. രക്തചംക്രമണത്തിലേക്ക് വായു പ്രവേശിക്കുന്നതോടെ രക്തക്കുഴലുകള്‍ പൊട്ടാനും മരണം വരെ സംഭവിക്കാനും ഇടയാകും. കൂടാതെ ശ്വാസകോശം അമിതമായി വികസിക്കുകയും ഹൃദയാഘാതം സംഭവിക്കാനും സാധ്യത കൂടുതലാണ്. ഹൃദയം , ശ്വാസകോശം എന്നിവയ്ക്ക് പുറമെ കേന്ദ്ര നാഡീവ്യൂഹത്തെയും ഈ അവസ്ഥ ബാധിച്ചേക്കാം. ഈ സാഹചര്യം ഒഴിവാക്കുന്നതിനായി ഇഞ്ചക്ഷനുമുമ്പ് ആരോഗ്യ പ്രവര്‍ത്തകര്‍ സിറിഞ്ചിനെ വായുമുക്തമാക്കുന്നത് നാം കാണാറുണ്ട്.