ദിവസേനെ അയ്യായിരത്തോളം ചുവടുകൾ വെയ്ക്കുന്നത് അകാല മരണം ഉൾപ്പെടെയുള്ളവ കുറയ്ക്കുമെന്ന് പഠനം. പോളണ്ടിലെ ലോഡ്സ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ ഗവേഷകരും അമേരിക്കയിലെ ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിലെ ഗവേഷരുമാണ് പഠനത്തിനു പിന്നിൽ. 226,000 പേരെ ആസ്പദമാക്കിയാണ് പഠനം നടത്തിയത്. ദിവസവും 2,300-ൽപരം ചുവടുകൾ വെക്കുന്നത് ഹൃദയത്തിനും രക്തക്കുഴലുകൾക്കും ഗുണം ചെയ്യുമെന്നും പഠനത്തിൽ പറയുന്നു.