തിരുവന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ തുരുമ്പിച്ച സ്ട്രച്ചര്‍ തകര്‍ന്ന് വീണ് രോഗിക്ക് പരിക്കേറ്റ സംഭവത്തില്‍ ആരോഗ്യവകുപ്പിന്റെ ഭാഗത്തു നിന്ന് നടപടിയൊന്നുമില്ലെന്ന് ആരോപണം. സ്ട്രച്ചറില്‍ നിന്നും രോഗി വീണിട്ടില്ലെന്ന നിലപാടിലാണ് ജില്ലാ ആശുപത്രി അധികൃതര്‍. നെഞ്ച് വേദനയെത്തുടര്‍ന്ന് രാത്രി നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ച ഭാര്യ ലാലിയെ സ്ട്രക്ച്ചറില്‍ കിടത്തിയപ്പോള്‍ സ്ട്രക്ച്ചര്‍ തകര്‍ന്ന് ലാലി താഴെ വീഴുകയായിരുന്നു എന്ന് ഭര്‍ത്താവ് സുനില്‍ പറയുന്നു. നട്ടെല്ലിന് ക്ഷതം സംഭവിച്ച് 6 മാസത്തോളം ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സ തേടിയ ലാലിക്ക് ഈ വീഴ്ച കൂടുതല്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കി. അതേസമയം, നെഞ്ചുവേദനയ്‌ക്കൊപ്പം നടു ഇടിച്ച് വീഴുകയും ചെയ്തതോടെ വിദഗ്ധ പരിശോധനയ്ക്കായി പല സ്വകാര്യ ആശുപത്രികള്‍ കയറി ഇറങ്ങുകയാണെന്നു സുനില്‍ പറയുന്നു.