ആശുപത്രിയിൽ വീണ്ടും പ്രതിയുടെ ആക്രമണം

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പൊലീസ് വൈദ്യ പരിശോധനക്കെത്തിച്ചയാൾ അക്രമാസക്തനായി ആശുപത്രിയിലെ ഡ്രസിങ് റൂം അടിച്ചു തകർത്തു. പൊലീസുകാരും സുരക്ഷാ ജീവനക്കാരും ചേർന്ന് ഇയ്യാളെ കീഴ്പ്പെടുത്തുകയായിരുന്നു. ഇന്നലെ രാത്രിയോടെ കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറി വന്ന പ്രതി പൊലീസ് സ്റ്റേഷനിലെ ഗ്രിൽസിൽ തലയടിച്ചു പൊട്ടിച്ചിരുന്നു. തുടർന്ന് മുറിവ് ചികിത്സിക്കാനും പരിശോധനക്കുമായി പോലീസുകാർ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് അക്രമാസക്തനായത്. ഇയാളെ കീഴ്‌പ്പെടുത്താൻ ശ്രമിക്കുന്നതിനിടെ പൊലീസുകാർക്കും സുരക്ഷാ ജീവനക്കാർക്കും പരിക്കേറ്റു. പ്രതി മാനസിക അസ്വാസ്ഥ്യം നേരിടുന്നയാളാണോ എന്ന് സംശയമുണ്ട്.