ഹൃദ്യം പദ്ധതിക്കെതിരെ വ്യാജവാർത്ത നൽകിയ വാർത്ത ചാനലിനെതിരെ ആരോഗ്യമന്ത്രി വീണ ജോർജ്

തിരുവനന്തപുരം: കുഞ്ഞുങ്ങൾക്ക് ജന്മനാ ഉണ്ടാകുന്ന ഹൃദ്രോഗങ്ങളെ സൗജന്യമായി ചികിൽസിച്ചു ഭേദമാക്കാനുള്ള പദ്ധതിയായ ഹൃദ്യത്തിനെതിരെ വ്യാജവാർത്ത നൽകിയ വാർത്ത ചാനലിനെതിരെ ആരോഗ്യമന്ത്രി വീണ ജോർജ്. കുഞ്ഞുങ്ങളുടെ കുരുന്നുജീവനും പിഞ്ചു ഹൃദയവും വെച്ച് വ്യാജവാർത്ത ചമയ്ക്കരുതെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. വ്യാജവാർത്തകൾ നൽകി ദുർബലമായ കുഞ്ഞു ഹൃദയങ്ങളുടെ തുടിപ്പുകൾ നിർത്താമെന്ന് ആരും കരുതേണ്ട എന്നും ഒരു ദുഷ്ടമനസിനെയും അതിനു അനുവദിക്കില്ലായെന്നും മന്ത്രി പോസ്റ്റിൽ കുറിച്ചു.