തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഓപ്പറേഷന്‍ തിയേറ്ററില്‍ ശിരോവസ്ത്രം ധരിക്കണമെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യത്തില്‍ വിവാദമൊഴിയുന്നില്ല. സംഭവത്തില്‍ ആവശ്യമുന്നയിച്ച് വിദ്യാര്‍ത്ഥികള്‍ അധ്യാപകര്‍ക്ക് നല്‍കിയ കത്ത് എങ്ങനെ പുറത്തുപോയി എന്നതാണ് പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തുന്നത്. കത്ത് പുറത്തുപോയത് എങ്ങിനെയെന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥി യൂണിയന്‍ പോലീസില്‍ പരാതി നല്‍കി. 7 വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നാണ് കത്ത് തയ്യാറാക്കിയത്.