തിരുവനന്തപുരം: മനുഷ്യ ശരീരത്തിലെ ആഴത്തിലുള്ള മുറിവുകള്‍ ഉണക്കാന്‍ സാധിക്കുന്ന മരുന്ന് പന്നികളില്‍നിന്ന് നിര്‍മ്മിച്ച് തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട്. പന്നിയുടെ പിത്താശയ സ്തരത്തില്‍ നിന്ന് കോശരഹിത ഘടകങ്ങള്‍ വേര്‍തിരിച്ചാണ് കൊഴമ്പ് രൂപത്തിലുള്ള ഈ ഔഷധം നിര്‍മിച്ചത്. ആരോഗ്യരംഗത്തെ മികച്ച നേട്ടങ്ങളില്‍ ഒന്നെന് കരുതപെടുന്ന മരുന്നിന്റെ കണ്ടെത്തലിലൂടെ ഹൃദയത്തിലുണ്ടാകുന്ന മുറിവുകള്‍ വളരെ പെട്ടന്ന് ഭേതമാക്കാന്‍ സാധിക്കുമെന്നതും പ്രത്യേകതയാണ്. എക്‌സ്‌പെരിമെന്റല്‍ പാത്തോളജി വിഭാഗം മേധാവി ഡോക്ടര്‍ ടി വി അനില്‍കുമാറിന്റെ പതിനഞ്ചു വര്‍ഷം നീണ്ട ഗവേഷണ ഭലമായാണ് മരുന്ന് വികസിപ്പിക്കാനായത്. പി എച് ഡി സ്‌കോളര്‍ കെ വി പ്രതീഷ്, റിസര്‍ച് ഫെലോ ഡോക്ടര്‍ കെ എസ് പ്രവീണ്‍ എന്നിവരും ഗവേഷണത്തില്‍ പങ്കാളികളായി. മരുന്ന് മനുഷ്യരില്‍ ഉപയോഗിക്കുന്നതിന് മുമ്പ് ചില ഗവേഷണങ്ങള്‍കൂടി പൂര്‍ത്തിയാക്കേണ്ടതുണ്ടെന്ന് ഡോക്ടര്‍ അനില്‍കുമാര്‍ അറിയിച്ചു.