തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബിപോര്‍ജോയ് ചുഴലിക്കാറ്റിന്റെ സ്വാധീനവും മഴയ്ക്ക് കാരണമാണ്. കടല്‍ തീരങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന മത്സ്യബന്ധത്തിനുള്ള വിലക്ക് തുടരുന്നതായിരിക്കും. അതേസമയം, ബിപോര്‍ജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങിയാതായും കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു.