മലപ്പുറം: മലപ്പുറം സ്വകാര്യ ആശുപത്രിയില്‍ മൂക്കിലെ ദശ മാറ്റാന്‍ ശസ്ത്രക്രിയയ്ക്ക് വിധേയമായ ആറുവയസ്സുകാരിയുടെ പല്ല് പറിച്ചെന്ന് പരാതി. ആശുപത്രിക്കെതിരെ കുട്ടിയുടെ രക്ഷിതാവ് പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി.ക്കും ചൈല്‍ഡ് ലൈനിലും പരാതി നല്കി. മൂക്കിലെ ദശ നീക്കുന്നതിനുള്ള ശസ്ത്രക്രിയ ചെയ്യുന്നതിനായി കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് ഇ.എന്‍.ടി. വിഭാഗത്തില്‍ ശസ്ത്രക്രിയ നടത്തി. എന്നാല്‍ ഐ.സി.യു.വില്‍നിന്ന് കുട്ടിയെ വാര്‍ഡിലേക്ക് മാറ്റിയപ്പോഴാണ് മുന്‍ഭാഗത്ത് മുകളില്‍ രണ്ട് പല്ലുകള്‍ നഷ്ടപ്പെട്ടതായി കണ്ടത്. പല്ലുകള്‍ നീക്കുന്ന കാര്യം തങ്ങളെ അറിയിച്ചിട്ടില്ലെന്നും രക്ഷിതാക്കള്‍ പരാതിയില്‍ പറയുന്നു. ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ക്കും ആശുപത്രിക്കുമെതിരെ നടപടി ആവശ്യപ്പെട്ടാണ് രക്ഷിതാവ് പോലീസില്‍ പരാതി നല്‍കിയത്. പരാതിയില്‍ ചൈല്‍ഡ് ലൈന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് കൈമാറും.