പാലക്കാട്: പാലക്കാട് കടമ്പൂര്‍ സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറിയില്‍ കോണ്‍ക്രീറ്റ് സീലിങ് തകര്‍ന്ന് വീണ് ഫാര്‍മസിസ്റ്റിന് പരിക്ക്. ഫാര്‍മസിസ്റ്റ് കല്ലുവഴി പുത്തന്‍വീട്ടില്‍ ശ്യാമസുന്ദരിയുടെ തലയ്ക്കാണ് പരിക്കേറ്റത്. ഫാര്‍മസിസ്റ്റ് കംപ്യൂട്ടറില്‍ ഒ.പി. ടിക്കറ്റ് രേഖഖപ്പെടുത്തിക്കൊണ്ടിരിക്കെയായിരുന്നു സംഭവം. തലയില്‍ ആഴത്തില്‍ മുറിവേറ്റ ഇവരെ അമ്പലപ്പാറ സാമൂഹിക ആരോഗ്യകേന്ദ്രത്തിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. പിന്നീട് ഒറ്റപ്പാലം താലൂക്കാശുപത്രിയിലേക്ക് മാറ്റി. തലയില്‍ സ്റ്റിച്ചിടുകയും ഇവരെ സ്‌കാനിങ്ങിന് വിധേയയാക്കുകയും ചെയ്തു.