പാലക്കാട്: പാലക്കാട് അയിലൂരില്‍ ഇന്നലെ പിടിയിലായ പുലിയെ വിദഗ്ധ ചികിത്സക്കായി തൃശൂരിലേക്ക് മാറ്റിയേക്കും. പുലിക്ക് ബാഹ്യമായ പരിക്കുകളിലെങ്കിലും അവശതയുണ്ടെന്ന് വനംവകുപ്പ് വ്യക്തമാക്കി. കൂടുതല്‍ പരിശോധനകളിലൂടെ മാത്രമേ മറ്റെന്തെങ്കിലും അസുഖങ്ങള്‍ ഉണ്ടോ എന്ന് തിരിച്ചറിയാന്‍ കഴിയുകയുള്ളൂ. ഒരു വയസുളള ആണ്‍ പുലിയെയാണ് ഇന്നലെ റബ്ബര്‍ എസ്റ്റേറ്റിന് സമീപം കണ്ടെത്തിയത്. 12 മണിക്കൂറുകള്‍ക്ക് ശേഷമാണ് പുലിയെ പിടികൂടി വനംവകുപ്പ് കേന്ദ്രത്തിലേക്ക് മാറ്റാനായത്.