മഴക്കാല രോഗവ്യാപനം പ്രതിരോധം ശക്തമാക്കണമെന്ന് ആരോഗ്യ വിദഗ്ദര്‍

തിരുവനന്തപുരം: രോഗവ്യാപനം മഴക്കാലത്ത് ഏറെയായതിനാല്‍ പ്രതിരോധം ശക്തമാക്കണമെന്ന് ആരോഗ്യ വിദഗ്ദര്‍. മഴക്കാലത്ത് ഏറെ ശ്രദ്ധിക്കേണ്ട ശരീരഭാഗമാണ് പാദങ്ങളെന്നും, റോഡുകളിലും വഴികളിലും കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ നിന്നും പാദങ്ങളിലൂടെ ശരീരത്തില്‍ പ്രവേശിക്കുന്ന അണുക്കള്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നു എന്നും ആരോഗ്യ വിദഗ്ദ്ധര്‍ അഭിപ്രയപ്പെട്ടു. പാദങ്ങളില്‍ ഈര്‍പ്പം കെട്ടിനില്‍ക്കുന്നത് ഫംഗല്‍ അണുബാധ, വളംകടി, കുഴിനഖം, വാതദോഷം തുടങ്ങിയവയ്ക്ക് ഇടയാക്കും. രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുതലുള്ളവര്‍ക്കും പ്രമേഹം മൂലം സ്പര്‍ശനശേഷി കുറഞ്ഞവര്‍ക്കും ശരീരത്തില്‍ അണുബാധ വരാനുള്ള സാധ്യത മഴക്കാലത്ത് കൂടുതലാണ്.