മലപ്പുറം: മലപ്പുറം ജില്ലയില്‍ ഡെങ്കിപ്പനി ബാധിച്ച് രണ്ട് മരണം സ്ഥിരീകരിച്ച സാഹചര്യത്തില്‍ പൊതുജനങ്ങള്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. ഡെങ്കിപ്പനി മൂലം ഏപ്രിലില്‍ കുഴിമണ്ണ പഞ്ചായത്തിലും ജൂണില്‍ പോരൂര്‍ പഞ്ചായത്തിലും മരണം സംഭവിച്ചിട്ടുണ്ടായിരുന്നു. ഡെങ്കിപ്പനിക്കും എലിപ്പനിക്കും ഒപ്പം വയറിളക്ക രോഗങ്ങളും വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വണ്ടൂര്‍, മേലാറ്റൂര്‍ ഹെല്‍ത്ത് ബ്ലോക്കുകളിലാണ്. വണ്ടൂര്‍ ഹെല്‍ത്ത് ബ്ലോക്കില്‍ 78 കേസുകളും മേലാറ്റൂര്‍ ഹെല്‍ത്ത് ബ്ലോക്കില്‍ 54 കേസുകളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.