കോഴിക്കോട് മെഡിക്കൽ കോളേജ് കാൻസർ കെയർ സെന്റർ: ആരോഗ്യ ഇൻഷുറൻസ് നടപടികൾ വൈകുന്നതിൽ വലഞ്ഞു രോഗികൾ

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് കാൻസർ കെയർ സെന്ററിൽ ആരോഗ്യ ഇൻഷുറൻസ് നടപടികൾ വൈകുന്നതിൽ വലഞ്ഞു രോഗികൾ. കീമോക്കുള്ള മരുന്ന് വാങ്ങാൻ വയനാട്, പാലക്കാട്, മലപ്പുറം ജില്ലകളിൽ നിന്നെത്തുന്ന രോഗികളെ സാങ്കേതിക തകരാറുകൾ പറഞ്ഞു തിരിച്ചയക്കുകയാണെന്നു രോഗികളുടെ ബന്ധുക്കൾ ആരോപിക്കുന്നു. ആരോഗ്യ ഇൻഷുറൻസിനു രോഗികളുടെ പഞ്ചിങ് നിർബന്ധമായതിനാൽ ഭക്ഷണം പോലും കഴിക്കാതെ രോഗികൾ കാത്തിരിക്കുന്നതിനാൽ ഇത് ആശുപത്രിയിൽ എത്തുന്ന രോഗികളെ ഏറെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. ഒരു കീമോയുടെ മരുന്നിനു പുറത്ത് 3500 രൂപയാണ് വില. സെർവറിന്റെ സാങ്കേതിക തകരാർ കാരണം രജിസ്‌ട്രേഷൻ പൂർത്തിയാക്കാൻ കഴിയുന്നില്ലായെന്നാണ് ഇൻഷുറൻസ് വിഭാഗത്തിൽ നിന്ന് രോഗികളെ അറിയിക്കുന്നത്.