കൊച്ചി: നടനും മിമിക്രി താരവുമായ കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ കാറപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ തുടരുന്ന മിമിക്രി താരം മഹേഷ് കുഞ്ഞുമോന്റെ ശസ്ത്രക്രിയ വിജയകരം. കൊച്ചി അമൃത ആശുപത്രിയിലായിരുന്നു ഒന്‍പതു മണിക്കൂറുകളോളം നീണ്ട ശസ്ത്രക്രിയ. താരത്തിന്റെ സുഹൃത്തും നടനുമായ ബിനീഷ് ബാസ്റ്റിന്‍ തന്റെ സമൂഹ മാധ്യമത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ തൃശൂര്‍ കായ്പമംഗലം പനമ്പിക്കുന്നില്‍ ഉണ്ടായ വാഹനാപകടമാണ് കൊല്ലം സുധിയുടെ ജീവനെടുത്തത്. വടകരയില്‍ നിന്ന് സ്വകാര്യ ചാനലിന്റെ പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാര്‍ എതിരെ വന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു.