ബംഗളൂരു: കര്‍ണാടകയില്‍ കെ ആര് പുരത്ത് സ്വകാര്യ നേഴ്സിങ് കോളേജില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആറുപതോളം വിദ്യാര്‍ഥികളെ ഹാസനിലെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപിപ്പിക്കുന്നു. ആശുപത്രിയിലായവരില്‍ നിരവധി മലയാളി വിദ്യാര്ഥികളുമുണ്ടെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭക്ഷണത്തെക്കുറിച്ച് വിദ്യാര്‍ഥികള്‍ പലതവണ പരാതിപ്പെട്ടിരുന്നതായാണ് വിവരം. വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണമുണ്ടാക്കുന്നതെന്നും, ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരോട് ഇക്കാര്യം പരാതിപ്പെട്ടിരുന്നെങ്കിലും കോളേജ് അധികൃതരുമായി ചേര്‍ന്ന് ഉദ്യോഗസ്ഥര്‍ പരാതി ഒത്തുതീര്‍പ്പാക്കിയെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു.