എറണാകുളം: എറണാകുളത്ത് വീട് വാടകയ്ക്ക് എടുത്ത് ലഹരി വിൽപ്പന നടത്തിയ ദമ്പതികൾ ഉൾപ്പടെ 3 പേർ പിടിയിൽ. വൈപ്പിൻ സ്വദേശിയായ ജോസ്, ഇയാളുടെ ഭാര്യ ജയ, സുഹൃത്തായ കളമശ്ശേരി സ്വദേശി ജഗൻ എന്നിവരാണ് പോലീസ് പിടിയിലായത്. എക്സൈസിന് നാട്ടുകാർ നൽകിയ രഹസ്യ വിവരത്തെ തുടർന്ന് വീട് പരിശോധിച്ചപ്പോൾ 20 കിലോ കഞ്ചാവാണ് പിടികൂടിയത്. വീടിന് സമീപം എക്സൈസ് എത്തിയതോടെ വിട്ടിലുണ്ടായിരുന്ന ഒരു സംഘം കാറെടുത്ത് പുറത്തേക്ക് പോവുകയായിരുന്നു. എക്സൈസ് സംഘം തടയാൻ ശ്രമിച്ചെങ്കിലും സംഘം രക്ഷപ്പെട്ടു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച വീട്ടിലുണ്ടായിരുന്നവരെ എക്സൈസ് സംഘം ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തുകയായിരുന്നു.