തിരുവനന്തപുരം: മഴക്കാലം ആരംഭിച്ചതോടെ സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകള്‍ വര്‍ധിക്കുന്നു. സംസ്ഥാനത്ത് ഇന്നലെ 79 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 276 പേരില്‍ രോഗലക്ഷണം കണ്ടെത്തി. സംസ്ഥാനത്ത് ആകെ അഞ്ച് എലിപ്പനി കേസുകളും സ്ഥിരീകരിച്ചിട്ടുണ്ട്. എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന ഒരാളുടെ മരണവും സ്ഥിരീകരിച്ചു. 11,123 പേരാണ് ഇന്നലെ പനി ബാധിച്ചു ചികിത്സ തേടിയത്. 43 പേര്‍ക്ക് ചിക്കന്‍പോക്സ്, 17 പേര്‍ക്ക് മഞ്ഞപ്പിത്തം, 2 പേര്‍ക്ക് മലേറിയ എന്നിവ സ്ഥിരീകരിച്ചു. അതേസമയം, എറണാകുളം ജില്ലയില്‍ മാത്രം 33 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.