തൃശൂർ: ഡെങ്കിപ്പനിയെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി നടി രചന നാരായണന്‍ക്കുട്ടി. ഡെങ്കിപ്പനി ബാധിച്ച് ആശുപത്രിയില്‍ കിടക്കുന്ന ചിത്രങ്ങള്‍ പങ്കുവച്ചാണ് താരം രോഗവിവരം സമൂഹ മാധ്യമത്തിലൂടെ അറിയിച്ചത്. രോഗം ബാധിച്ച് 11-ാം ദിവസമായെന്നും 90 ശതമാനം അസുഖം കുറഞ്ഞെങ്കിലും പൂര്‍ണ്ണമായും ഭേദമായിട്ടില്ലെന്നും താരം സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. എല്ലാവരും രോഗത്തിനെതിരെ ജാഗ്രത പാലിക്കണമെന്നും ആരോഗ്യമായിരിക്കാന്‍ ധാരാളം വെള്ളം കുടിക്കാനും, നല്ല ഭക്ഷണം കഴിക്കാനും നടി ഓര്‍മിപ്പിച്ചു.