കാന്‍സര്‍ വാക്‌സിന്‍ പുത്തന്‍ പ്രതീക്ഷകള്‍ക്ക് വഴിയൊരുക്കുന്നു

പെൻസിൽവാനിയ: കാന്‍സര്‍ വാക്‌സിന്‍ പുത്തന്‍ പ്രതീക്ഷകള്‍ക്ക് വഴിയൊരുക്കുന്നു. കരളിനെ ബാധിക്കുന്ന കാന്‍സര്‍ തടയാനുള്ള ഹെപ്പറ്റൈറ്റിസ് ബി വാക്‌സിനും, സെര്‍വിക്കല്‍ കാന്‍സര്‍ തടയുന്നതിനുള്ള എച്ച് പി വി വാക്‌സിനും അടക്കം കാന്‍സറിനെ പ്രതിരോധിക്കുന്ന വാക്‌സിന്‍ നിര്‍മ്മിച്ചിരിക്കുകയാണ് ശാസ്ത്രലോകം. അഞ്ച് വര്‍ഷത്തിനുള്ളില്‍ വാക്സിനുകള്‍ വിപണിയിലെത്തുമെന്നാണ് പുതിയ റിപോര്‍ട്ടുകള്‍. രോഗത്തെ മുഴുവനായും തടയുന്ന വാക്‌സിനുകളല്ല ഇതെന്നും പകരം കാന്‍സര്‍ മുഴകള്‍ ചുരുങ്ങുന്നതിനും പിന്നീട് വരുന്നത് തടയുന്നതിനുമുള്ള വാക്‌സിനുകളാണെന്നും ഗവേഷകര്‍ പറഞ്ഞു. കാന്‍സറിന്റെ ആദ്യ ഘട്ടത്തിലൂടെ കടന്നുപോകുന്നവരെയാണ് ഗവേഷണത്തിന് പരിഗണിച്ചതെന്നു പിറ്റ്സ്‌ബെര്‍ഗ് യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനിലെ വാക്‌സിന്‍ ഗവേഷക ഒല്‍ജ ഫിന്‍ പറഞ്ഞു.