കാൻസർ ചികിത്സ രംഗത്ത് പ്രതീക്ഷ ഉണർത്തുന്ന രണ്ട് മരുന്നുകൾ അമേരിക്കൻ സൊസൈറ്റി ഓഫ് ക്ലിനിക്കൽ ഓൺകോളജിയുടെ വാർഷിക സമ്മേളനത്തിൽ അവതരിപ്പിച്ചു

ഷിക്കാഗോ: കാൻസർ ചികിത്സ രംഗത്ത് പ്രതീക്ഷ ഉണർത്തുന്ന രണ്ടു മരുന്നുകൾ ഷിക്കാഗോയിൽ നടന്ന അമേരിക്കൻ സൊസൈറ്റി ഓഫ് ക്ലിനിക്കൽ ഓൺകോളജിയുടെ വാർഷിക സമ്മേളനത്തിൽ അവതരിപ്പിച്ചു. ശ്വാസ കോശ അർബുദ രോഗികൾക്കു ദിവസേന ഒരു ഒസിമെർട്ടിനിബ് ഗുളിക നൽകിയപ്പോൾ മരണസാധ്യത 50% കുറഞ്ഞുവെന്നും സ്തനാർബുദ രോഗികൾക്കു റൈബോസിക്ലിബ് എന്ന ഗുളിക നൽകിയപ്പോൾ മരണ സാധ്യതനിരക്ക് കുറഞ്ഞുവെന്നും അന്താരാഷ്ട്ര പഠനത്തിൽ കണ്ടെത്തി. ഒസിമെർട്ടിനിബ് ശ്വാസകോശ കാൻസറിനെ സഹായിക്കുന്ന പ്രോട്ടീനുകളെ നിർവീര്യമാക്കുന്നതായും റൈബോസിക്ലിബ് സ്തനാര്ബുദത്തിൽ സെല്ലുകളുടെ വളർച്ചയെ തടയുന്നതായും വിദഗ്ധർ വാർഷിക സമ്മേളനത്തിൽ പറഞ്ഞു.