തിരുവനന്തപുരം: സംസ്ഥാനത്ത് വയോജനങ്ങളുടെ ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സമഗ്രവയോജന സംരക്ഷണ പദ്ധതി നടപ്പിലാക്കുമെന്നു സർക്കാർ. ഇതുസംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുകളുമായി ചേർന്ന് കരട് തയ്യാറാക്കാൻ ആർദ്രം മിഷൻ ഉന്നതതലയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിർദേശം നൽകി. വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ജനകീയ ആരോഗ്യകേന്ദ്രങ്ങൾക്ക് സ്വന്തമായി കെട്ടിടം നിർമ്മിക്കാനാവശ്യമായ സ്ഥലം കണ്ടെത്തും. അപകടം, രോഗം മുതലായവമൂലം വൈകല്യങ്ങൾ സംഭവിച്ച് വീടുകളിൽ കഴിയേണ്ടി വരുന്നവരെ പൊതുജന പങ്കാളിത്തത്തോടെ സാമൂഹ്യപരമായും തൊഴിൽപരമായും പുനരധിവസിപ്പിക്കുന്നതിന് മറ്റു വകുപ്പുകളുടെ കൂടി പങ്കാളിത്തത്തോടെ സമഗ്ര പുനരധിവാസനയം രൂപീകരിക്കും.ഐസൊലേഷന്‍ വാർഡുകളുടെ നിർമ്മാണം അടിയന്തരമായി പൂർത്തിയാക്കാനും മുഖ്യമന്ത്രി നിർദേശിച്ചു.