കൊച്ചി: കേരളത്തിലെത്തിയതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പിഡിപി ചെയര്മാന് അബ്ദുല്‍ നാസര്‍ മദനി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നു. ബി.പിയില്‍ വ്യത്യസമുണ്ടായതായാണ് പുറത്തുവരുന്ന വിവരം. മദനിയുടെ ആരോഗ്യനിലയില്‍ ആശങ്ക വേണ്ടെന്ന് പിഡിപി നേതാക്കള്‍ അറിയിച്ചു. ഡോക്ടര്‍മാരുടെ വിദഗ്ധസംഘം മദനിയെ പരിശോധിക്കും. കൊല്ലത്തേക്കുള്ള യാത്ര സംബന്ധിച്ച് തീരുമാനം പിന്നീട് അറിയിക്കുമെന്നും പിഡിപി നേതാക്കള്‍ പറഞ്ഞു.