തിരുവനന്തപുരം: ഡോക്ടർ വന്ദനദാസ് കൊലക്കേസ് പ്രതി സന്ദീപിനെ തിരുവനന്തപുരം മെഡിക്കൽ ബോർഡിന് മുൻപിൽ ഹാജരാക്കും. മാനസികാരോഗ്യം സംബന്ധിച്ച വിശദ പരിശോധനക്കായാണ് ഹാജരാക്കുക. ഇതിനു ശേഷമാകും തുടർന്നുള്ള ചോദ്യം ചെയ്യൽ. കോടതി നിര്‍ദേശപ്രകാരം പുനലൂര്‍ താലൂക്കാശുപത്രിയില്‍ നടത്തിയ വൈദ്യപരിശോധനയില്‍ സന്ദീപിന്റെ കാലിന് പൊട്ടലുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇയാളുടെ കാലില്‍ പ്ലാസ്റ്റര്‍ ഇട്ടിരിക്കുന്നതിനാൽ ആരോഗ്യസ്ഥിതി തൃപ്തികരമായാല്‍ മാത്രമേ തെളിവെടുപ്പ് നടക്കുകയുള്ളൂ.