വൈദ്യ പരിശോധനക്കായി എത്തിച്ച പ്രതികൾ ഡോക്ടറുടെ മുറിയിൽ അതിക്രമം നടത്തി; ആശുപത്രി ഉപകരണങ്ങൾ നശിപ്പിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം ഫോർട്ട് ആശുപത്രിയിൽ വൈദ്യ പരിശോധനക്കായി എത്തിച്ച പ്രതികൾ ഡോക്ടറുടെ മുറിയിൽ അതിക്രമം നടത്തി. വിവേക്, വിഷ്ണു എന്നീ സഹോദരങ്ങളാണ് ആക്രമിച്ചത്. ഡോക്ടറുടെ മുറിയിലുണ്ടായിരുന്ന ഉപകരണങ്ങളെല്ലാം ഇവർ നശിപ്പിച്ചു. ആക്രമണത്തിൽ ഒരു പൊലിസുകാരനും പരിക്കേറ്റിട്ടുണ്ട്. മദ്യപിച്ച് ബഹളം വച്ചതിന് കഴിഞ്ഞ ദിവസം രാത്രി ഓട്ടോ ഡ്രൈവറായ വിവേകിനെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. വൈദ്യപരിശോധനക്ക് ആശുപത്രിയിലെത്തിച്ചപ്പോൾ വിവേകും ഇതിനിടെ ആശുപത്രിയിലെത്തിയ സഹോദരൻ വിഷ്ണുവും ചേർന്ന് ആക്രമണം നടത്തുകയായിരുന്നു.