തിരുവനന്തപുരം: സംസ്ഥാനത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. കോട്ടയം എരുമേലി സ്വദേശികളായ പുറത്തേൽ ചാക്കോച്ചൻ, പ്ലാവനാക്കുഴിയിൽ തോമസ്, എന്നിവരും കൊല്ലം ഇടമുളക്കലിൽ സാമുവൽ വർഗീസുമാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ എരുമേലിയിൽ നാട്ടുകാർ പ്രതിഷേധിച്ചു. കാട്ടുപോത്തിന്റെ ആക്രമണമുണ്ടായ പ്രദേശങ്ങളിൽ പ്രത്യേക സ്ക്വാഡുകളെ നിയോഗിക്കുമെന്നും പരുക്കേറ്റവരുടെ ചികിത്സാ സഹായവും മരണപ്പെട്ടവരുടെ കുടുംബത്തിനുളള സഹായവും എത്രയും പെട്ടെന്ന് നൽകാനുള്ള നടപടികൾ സ്വീകരിക്കുമെന്നും വനമന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.