തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ഡോക്ടറെ അധിക്ഷേപിച്ച രോഗി അറസ്റ്റില്‍. പൂജപ്പുര സ്വദേശി ശബരിയാണ് അറസ്റ്റിലായത്. കൈ മുറിഞ്ഞതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിയതായിരുന്നു ഇയാള്‍. മുറിവ് ഡ്രസ് ചെയ്യുന്നതിനിടെ വേദനിച്ചെന്ന് പറഞ്ഞ് ശബരി ബഹളം വയ്ക്കുകയും ഡോക്ടറെ അധിക്ഷേപിക്കുകയും ചെയ്തു. ആശുപത്രി അധികൃതരുടെ പരാതിയില്‍ കന്റോണ്‍മെന്റ് പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത പ്രതിയെ പീന്നീട് റിമാന്റ് ചെയ്തു.