നിലമ്പൂർ: അവയവദാനത്തിന് സമ്മതപത്രമെഴുതി 20 ദിവസത്തിന് ശേഷം യുവാവ് ആത്മഹത്യ ചെയ്തു. നിലമ്പൂർ സ്വദേശിയായ ജ്യോതിഷ് വനജ മുരളീധരനാണ് സോഷ്യൽ മീഡിയയിൽ ആത്മഹത്യ കുറിപ്പ് പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കകം ജീവനൊടുക്കിയത്. ഏപ്രിൽ ഒൻപതിനാണ് തന്റെ അവയവങ്ങളെല്ലാം ദാനം ചെയ്തുവെന്ന വിവരം ജ്യോതിഷ് ഫേസ്ബുക്കിലൂടെ അറിയിക്കുന്നത്. ഇന്നലെ രാവിലെയായിരുന്നു ജ്യോതിഷിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിൽ നിന്ന് ആത്മഹത്യാ കുറിപ്പും കണ്ടെത്തി. ബോഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർ എന്ന മനോരോഗം തന്നെ കീഴ്പ്പെടുത്തിയിരുന്നുവെന്നും അതിൽ നിന്ന് കരകയറാൻ പറ്റാത്ത രീതിയിൽ അകപ്പെട്ടുപോയെന്നും യുവാവ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.