കൊച്ചി: കൊച്ചിയിൽ മാലിന്യത്തിൽ നിന്നും സിഎൻജി ഉത്പാദിപ്പിക്കുന്ന പ്ലാൻറ് സ്ഥാപിക്കാൻ തീരുമാനിച്ച് സർക്കാർ. ഒരു വർഷത്തിനകം പ്ലാന്റിന്റെ നിർമ്മാണം പൂർത്തീകരിക്കുമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. എന്നാൽ പ്ലാൻറ് എവിടെയാണ് സ്ഥാപിക്കേണ്ടത് എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. ആവര്‍ത്തന ചെലവും നടത്തിപ്പ് ചെലവും ബിപിസിഎല്‍ തന്നെ വഹിക്കുമെന്ന് മന്ത്രി അറിയിച്ചു. താൽക്കാലിക മാലിന്യ സംസ്കരണത്തിന് വിവിധ ഏജൻസികളുമായി ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. കൊച്ചിയിലെ മാലിന്യ സംസ്കരണം തടസ്സപ്പെട്ടതോടെയാണ് സർക്കാർ പുതിയ നടപടികൾ സ്വീകരിച്ചത്. മന്ത്രിമാരായ പി രാജീവും എം ബി രാജേഷും പങ്കെടുത്ത യോഗത്തിലായിരുന്നു തീരുമാനം.