തിരുവനന്തപുരം: കേരളത്തിലെ സ്കൂളികളിലെ ഉച്ചഭക്ഷണ വിതരണത്തിൽ സംശയം പ്രകടിപ്പിച്ച് കേന്ദ്ര സർക്കാർ. പ്രധാന മന്ത്രിയുടെ പോഷകാഹാര പദ്ധതിയുമായി ബന്ധപ്പെട്ട് കേരളം സമർപ്പിച്ച രേഖകളിലാണ് കേന്ദ്രം സംശയം പ്രകടിപ്പിച്ചത്. പ്രൈമറി സ്കൂളുകളിൽ നൂറ് ശതമാനം വിദ്യാർത്ഥികൾക്കും ഉച്ചഭക്ഷണം നൽകുന്നുണ്ടെന്ന കേരളത്തിന്റെ അവകാശ വാദത്തിലാണ് കേന്ദ്രം സംശയം ഉന്നയിച്ചത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ സ്കൂളുകളിൽ കേന്ദ്ര ഉദ്യോഗസ്ഥന്മാർ പരിശോധന നടത്തും. പ്രീ പ്രൈമറി ഘട്ടത്തിലെ വിദ്യാർത്ഥികളെ സംബന്ധിച്ച് നൂറ് ശതമാനം പേർക്കും ഉച്ച ഭക്ഷണവും സമീകൃതാഹാരവും നൽകുന്നു എന്നാണ് കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും ഉദ്യോഗസ്ഥര്‍ പങ്കെടുത്ത പ്രധാനമന്ത്രി പോഷകാഹാര പരിപാടിയിൽ കേരളം വ്യക്തമാക്കിയത്. എന്നാലിത് അവിശ്വസനീയമാണെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർ സ്‌കൂളുകളില്‍ എത്തി പരിശോധന നടത്തും.