കോഴിക്കോട്: ഡോക്ടർ ആശുപത്രിയിൽ കുത്തേറ്റ് മരിച്ച സംഭവത്തിൽ ദുരന്തനിവാരണ വിദഗ്ധൻ മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വീണ്ടും ചർച്ചയാവുന്നു. കേരളത്തിൽ രോഗിയുടെയോ ബന്ധുക്കളുടെ ആക്രമത്തിനിരയായി ഒരു ഡോക്ടർ മരിക്കുമെന്ന കുറിപ്പാണ് ചർച്ചയാവുന്നത്.ഇത്തരത്തിൽ, കേരളത്തിൽ ഒരു ബോട്ടപകടം നടക്കുമെന്നും അതിൽ പത്തിലേറെപ്പേർ മരിക്കുമെന്നും അദ്ദേഹം കുറിപ്പെഴുതി ദിവസങ്ങൾക്കുശേഷമായിരുന്നു താനൂർ ബോട്ടപകടം സംഭവിച്ചത്.