മലപ്പുറം: പാൽപ്പൊടി നിർമാണത്തിൽ ഇനി കേരളം സ്വയം പര്യാപ്തതയിലേക്ക്. മലപ്പുറം മൂർക്കനാട് പാൽപ്പൊടി നിർമാണ ഫാക്ടറി ഒരുങ്ങുന്നു. ഫാക്ടറിയുടെ നിർമാണം പൂർത്തിയാക്കി ഓഗസ്റ്റിൽ കമ്മീഷൻ ചെയ്യാനാണ് സർക്കാർ ലക്‌ഷ്യം. പെരിന്തൽമണ്ണ താലൂക്കിലെ മൂർക്കനാട് 12.4 ഏക്കറിൽ നിർമാണം പൂർത്തിയാകുന്ന മിൽമ ഡയറി പ്ലാന്റിനോട് ചേർന്നാണ് പാൽപ്പൊടി ഫാക്ടറി. ഒരു ലക്ഷം ലിറ്റർ പാലിൽ നിന്നും 10 മെട്രിക് ടൺ പാൽപ്പൊടിയാണ് പ്രതിദിന ഉൽപാദനശേഷി.