കോട്ടയം: ആരോഗ്യപ്രവർത്തകർക്കെതിരെയുള്ള ആക്രമണം കേരളത്തിൽ തുടർക്കഥയാവുകയാണ്. കോട്ടയം മെഡിക്കൽ കോളേജിൽ രോഗിയുടെ ആക്രമണത്തിൽ നഴ്സിന്റെ വലതുകൈ ഒടിഞ്ഞു. രോഗിക്ക് മരുന്ന് നല്കുന്നതിനിടെയായിരുന്നു സംഭവം. മരുന്നടങ്ങിയ പത്രം വലിച്ചെറിയുകയും ആക്രമിക്കുകയും ചെയ്ത രോഗിയെ ബന്ധുക്കളും മറ്റ് ജീവനക്കാരും ചേർന്ന് തടയാൻ ശ്രമിച്ചെങ്കിലും രോഗി നഴ്സിന്റെ കൈപിടിച്ചു തിരിക്കുകയായിരുന്നു. കൈപ്പത്തിക്ക് താഴെ പരിക്കേറ്റതിനെത്തുടർന്ന് നടത്തിയ പരിശോധനയിൽ കൈയിൽ പൊട്ടലുള്ളതായി കണ്ടെത്തി. സംഭവത്തിൽ നഴ്സ് ആശുപത്രി അധികൃതർക്കും പോലീസിലും പരാതിനൽകി.