തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രിയിലെ ആദ്യത്തെ മസ്തിഷ്ക മരണാനന്തര കരൾ മാറ്റിവെയ്ക്കൽ ശാസ്ത്രക്രിയ വിജയത്തിന് സാക്ഷ്യം വഹിച്ച് കോട്ടയം മെഡിക്കൽ കോളേജ്. ആരോഗ്യ മന്ത്രി വീണ ജോർജ് കോട്ടയം മെഡിക്കൽ കോളേജിലെത്തി മുഴുവൻ ടീമിനെയും അഭിനന്ദിച്ചു. ഏപ്രിൽ 25 നായിരുന്നു വയനാട് സ്വദേശിയായ സുജാതയ്ക്ക് കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്. വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ അനേകം പേര്‍ക്ക് തണലേകിയ കോട്ടയം സ്വദേശി കൈലാസ് നാഥിന്റെ കരളാണ് മസ്തിഷ്‌ക മരണത്തെ തുടര്‍ന്ന് ദാനം നല്‍കിയത്. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ സുജാതയെ ആരോഗ്യ മന്ത്രി സന്ദർശിച്ചു.