കോഴിക്കോട്: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി പ്രതിസന്ധിയിൽ. പദ്ധതി വഴി ലഭിക്കാനുള്ള വൻ തുക കുടിശ്ശികയായതോടെ ശസ്ത്രക്രിയ ഉപകരണങ്ങൾ വിതരണം ചെയ്ത കമ്പനികൾക്ക് പണം നല്കാനാകാതെ വലഞ്ഞു ആശുപത്രികൾ. പല ആശുപത്രികളിലും കമ്പനികൾ വിതരണം താത്കാലികമായി നിർത്തിവച്ചു. സര്‍ക്കാര്‍ പൊതുജനാരോഗ്യ സംരക്ഷണ പദ്ധതിയിലൊന്നാണ് കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി. ഏകദേശം 64 ലക്ഷം ഗുണഭോക്താക്കൾക്കാണ് കാസ്പിന്റെ സേവനം ലഭിക്കുന്നത്. ദരിദ്രരും ദുര്‍ബലരുമായ കുടുംബങ്ങൾക്ക് പ്രതിവര്‍ഷം 5 ലക്ഷം രൂപ ചികിത്സ സഹായമായി ലഭിക്കുന്ന ആരോഗ്യ സംരക്ഷണ പദ്ധതിയാണ് ഇത്.