ആലപ്പുഴ: കായംകുളം താലൂക്ക് ആശുപത്രിയിൽ ഹോം ഗാർഡിന് നേരെ ആക്രമണം. പൊലീസ് എയ്ഡ് പോസ്റ്റിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഹോം ഗാർഡ് രഘുവിനാണ് മർദ്ദനമേറ്റത്. സംഭവത്തിൽ വേലഞ്ചിറ സ്വദേശി വിഷ്ണുവിനെ കായംകുളം പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തിൽ പരിക്കേറ്റ വിഷ്ണുവിന്റെ സുഹൃത്തിനെ കനകക്കുന്ന് പൊലീസ് കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചിരുന്നു. ഡ്രസ്സിംഗ് റൂമിൽ രോഗികളുമായി എത്തിയവരുടെ തിരക്ക് കൂടിയപ്പോൾ ഡോക്ടറിന്റെ നിർദ്ദേശപ്രകാരം വിഷ്ണു അടക്കമുള്ളവരോട് പുറത്തുനിൽക്കാൻ രഘു നിർദ്ദേശിച്ചു. ഇതേ തുടർന്നുണ്ടായ തർക്കത്തിൽ വിഷ്ണു, രഘുവിനെ മർദ്ദിക്കുകയുമായിരുന്നു.