കൊട്ടാരക്കര: ഡോക്ടർ വന്ദനദാസിന്‍റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. ഡോക്ടർ വന്ദനയുടെ മരണകാരണം ശ്വാസകോശത്തിലേറ്റ ആഴത്തിലുള്ള മുറിവാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ശരീരത്തിൽ ആഴത്തിലുള്ള 4 മുറിവുകൾ ഉൾപ്പെടെ 17 മുറിവുകളുണ്ടായിരുന്നു എന്നും കൂടുതൽ കുത്തേറ്റത് മുതുകിലെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് ക്രൈം ബ്രാഞ്ചിന് കൈമാറി. കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ഡോക്ടർ വന്ദന കൊല്ലപ്പെട്ടത്.