കൊച്ചി: ബ്രഹ്മപുരം തീപിടുത്തത്തിന് പിന്നാലെ ബ്രഹ്‌മപുരം ബയോ മൈനിങ് പദ്ധതിയില്‍ സോണ്‍ട കമ്പനിയുമായുള്ള കരാര്‍ റദ്ദാക്കാന്‍ ഒരുങ്ങി കൊച്ചി കോര്‍പറേഷന്‍. കരാര്‍ റദ്ദാക്കാതിരിക്കാന്‍ കാരണം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സോണ്‍ട കമ്പനിക്ക് കോര്‍പറേഷന്‍ കത്തുനല്‍കി. പത്തുദിവസമാണ് കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കാന്‍ സോണ്‍ടയ്ക്ക് അനുവദിച്ചിരിക്കുന്ന സമയപരിധി. ബ്രഹ്‌മപുരത്തെ ബയോ മൈനിങ്ങിലുണ്ടായ വീഴ്ച, തീപ്പിടിത്തം എന്നീ വിഷയങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് സോണ്‍ടയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ അനുമതിയോടെയാണ് കരാര്‍ റദ്ദാക്കുന്നത്. കൊച്ചി കോര്‍പറേഷനിലെ മാലിന്യസംസ്‌കരണ കേന്ദ്രമായ ബ്രഹ്‌മപുരത്തുണ്ടായ തീപ്പിടിത്തത്തിന് പിന്നാലെ വിവാദത്തിലായ കമ്പനിയാണ് സോണ്‍ട.