ഭുവനേശ്വർ: അപൂർവമായ കറുത്ത നിറമുള്ള കടുവയുടെ ജഡം ഒഡിഷയിലെ സിമിലിപാൽ ദേശീയോദ്യാനത്തിൽ കണ്ടെത്തിയതായി ഒഡീഷ വനംവകുപ്പ് അധികൃതർ അറിയിച്ചു. മൂന്നരവർഷം പ്രായമുള്ള ആൺകടുവയുടെ കൃത്യമായ മരണകാരണം വ്യക്തമല്ല. മറ്റൊരു വന്യജീവിയുമായുള്ള പോരാട്ടത്തിലാകാം കടുവ കൊല്ലപ്പെട്ടതെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം.