മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നതായി മാധ്യമ റിപ്പോർട്ട്. കാഴ്ചക്കുറവ് നേരിടുന്നതായും നാവിന് ഗുരുതരമായ രോഗം ബാധിച്ചെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. റഷ്യയിൽനിന്നുള്ള ജനറൽ എസ്‌വിആർ ടെലഗ്രാം ചാനലാണ് പുട്ടിന്റെ ആരോഗ്യം അപകടത്തിലാണെന്ന വാർത്ത പുറത്തുവിട്ടത്. കാഴ്ചക്കുറവും നാവ് കുഴയുന്നതും ചില ഭക്ഷണങ്ങൾ കഴിക്കാൻ സാധിക്കാത്ത അവസ്ഥയും കടുത്ത തലവേദനയും പുട്ടിൻ നേരിടുന്നതായും, വലത് കൈക്കും കാലിനും ബലക്ഷയം സംഭവിച്ചതിനാൽ വിദഗ്ദ ഡോക്ടർമാരുടെ സംഘം അദ്ദേഹത്തെ പരിചരിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. യുക്രെയ്ൻ യുദ്ധം ആരംഭിച്ചതുമുതൽ പുട്ടിന്റെ ആരോഗ്യത്തെ സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങൾ പുറത്തുവരുന്നതായും സൂചനയുണ്ട്.