ഗാര്‍ഹിക പീഡന പരാതി അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥരെ വളര്‍ത്തുപട്ടിയെ അഴിച്ചുവിട്ട് കടിപ്പിച്ചതായി പരാതി

വയനാട്: വയനാട്ടില്‍ ഗാര്‍ഹിക പീഡന പരാതി അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥരെ വളര്‍ത്തുപട്ടിയെ അഴിച്ചുവിട്ട് കടിപ്പിച്ചതായി പരാതി. വയനാട് ജില്ല വനിതാസംരക്ഷണ ഓഫീസര്‍മാരായ എസ്. പണിക്കര്‍, കൗണ്‍സിലര്‍ നാജിയ ഷിറിന്‍ എന്നിവര്‍ക്കാണ് വളര്‍ത്തുപട്ടിയുടെ കടിയേറ്റത്. സംഭവത്തില്‍ ഗാര്‍ഹിക പീഡന പരാതി ഉന്നയിച്ച യുവതിയുടെ ഭര്‍ത്താവ് മേപ്പാടി സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. ഉദ്യോഗസ്ഥരില്‍ ഒരാള്‍ക്ക് കാലില്‍ രണ്ടിടത്ത് കടിയേറ്റു. സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തിയ ആരോഗ്യമന്ത്രി, സമാന സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പ്രതികരിച്ചു.