തിരുവനന്തപുരം: ജീവനക്കാരുടെയും പെൻഷൻകാരുടെയും മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിൽ നിന്ന് ഇടുപ്പെല്ല്, മുട്ട് എന്നിവ മാറ്റിവെക്കുന്ന ശസ്ത്രക്രിയ ഇനി മുതൽ സർക്കാർ ആശുപത്രികളിൽ മാത്രമാക്കി ഉത്തരവ്.സ്വകാര്യ ആശുപത്രികളിൽ ഇടുപ്പെല്ല്, മുട്ട് എന്നിവ മാറ്റിവെക്കാൻ മെഡിസെപ്പിൽ ഇനി അനുമതിയില്ല. ഗുരുതര രോഗങ്ങൾക്കായി മാറ്റിവെച്ച 35 കോടിയുടെ കോർപസ് ഫണ്ടിൽ നിന്ന് മാസം മൂന്ന് കോടി രൂപ വീതം ചെലവിടാനുള്ള തീരുമാനം ഏപ്രിൽ ഒന്നിന് നിലവിൽ വന്നു. മൂന്ന് മാസത്തിന് ശേഷം പുതിയ രീതി അവലോകനം ചെയ്യുകയും അനുയോജ്യ തീരുമാനം എടുക്കുകയും ചെയ്യും. മെഡിസെപ്പ് പദ്ധതിയിൽ 35 കോടി രൂപയാണ് ഗുരുതര രോഗങ്ങൾക്കായി മാറ്റിവെച്ചിരിക്കുന്നത്. ഇതിൽ ഇടുപ്പെല്ല്, മുട്ട് എന്നിവ മാറ്റിവെക്കുന്നതിനു തന്നെ 35 കോടിയിൽ 30 കോടി ചെലവായി.ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനം.