രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നു

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് കേസുകളിൽ വൻ വർദ്ധനവ്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 10158 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ പ്രതിദിന ആക്ടീവ് കേസുകളുടെ എണ്ണം 44,998 ആയി. ഇന്നലെ 7,830 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇന്ന് 30 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.42% ആണ്. രോഗമുക്തി നിരക്ക് 98.71% ആണ്. 1.19 ശതമാനമാണ് മരണനിരക്ക്.