അരവണയുടെ സാമ്പിൾ വീണ്ടും ലാബിൽ പരിശോധനയ്ക്ക് അയയ്ക്കണമെന്ന ആവശ്യം തളളി ഹൈക്കോടതി

തിരുവനന്തപുരം: അരവണയുടെ സാമ്പിൾ വീണ്ടും ലാബിൽ പരിശോധനയ്ക്ക് അയയ്ക്കണമെന്ന ആവശ്യം തളളി ഹൈക്കോടതി. ജസ്റ്റിസ് അനിൽ കെ നരേന്ദ്രനും ജസ്റ്റിസ് പിജി അജിത്കുമാറും അടങ്ങിയ ഡിവിഷന്റേതാണ് തീരുമാനം. കീടനാശിനി അംശമുള്ള ഏലക്ക ഉപയോഗിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു വീണ്ടും അരവണ പരിശോധനയ്ക്ക് അയയ്ക്കണമെന്ന ആവശ്യം തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉന്നയിച്ചത്. ഒരിക്കൽ ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തിയ അരവണ വീണ്ടും പരിശോധനയ്ക്കയക്കുന്നതിൽ അർഥമില്ലെന്ന് കോടതി വിലയിരുത്തി. കഴിഞ്ഞ ജനുവരി 11നായിരുന്നു കീടനാശിനി കലർന്ന ഏലക്ക ഉപയോഗിച്ച് നിർമിച്ച അരവണവിൽപ്പന ഹൈക്കോടതി തടഞ്ഞത്.